താനൂര്‍ അപകടം കുടുംബത്തിന് ധനസഹായം നല്‍കും; മുഖ്യമന്ത്രി

വള്ളിക്കുന്ന്: താനൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടുത്ത മന്ത്രി സഭാ യോഗത്തില്‍ ധനസഹായം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെ കുറിച്ച് മലപ്പുറം ജില്ലാ കലക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ട്. അത് ലഭിക്കുന്ന മുറക്ക് തീരുമാനം എടുക്കും എന്നും മന്ത്രിമാരായ പികെ കുഞ്ഞാലികുട്ടിയും അര്യാടന്‍ മുഹമ്മദും ധനസഹായം നല്‍കുന്നതിനെ കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ പരിഗണനയില ുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ധനസഹായം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top