താനൂരില്‍ വീണ്ടും പുലി?

താനൂര്‍: താനൂരില്‍ വീണ്ടും പുലിപ്പേടിയിലേക്ക്. താനൂരിന്റെ കിഴക്കന്‍ ഭാഗമായ കുന്നുംപുറത്ത് ഇന്ന് പുലര്‍ച്ചെ 5.30 മണിയോടെ പുലി എന്ന് സംശയിക്കുന്ന അജ്ഞാത ജീവിയെ കണ്ടു. കുന്നുംപുറം അങ്ങാടിയില്‍ ഹോട്ടല്‍ നടത്തുന്ന പനാട്ടില്‍ മുസ്തഫ തന്റെ ഹോട്ടല്‍ തുറക്കാനായി എത്തിയപ്പോഴാണ് പശുകുട്ടിയുടെ വലിപ്പമുള്ള പുലി എന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. മുസ്തഫയെ കണ്ടതോടെ ഒരു ചീറ്റലോടെ തൊട്ടടുത്ത കുറ്റികാട്ടിലേക്ക് ഓടിമറിയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പരിസരപ്രദേശങ്ങങ്ങളില്‍ ഈ അജ്ഞാത ജീവിയെ മറ്റു ചില നാട്ടുകാരും കണ്ടിരുന്നു.

ഈ ജീവിയെ കണ്ട സ്ഥലത്ത് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച താനൂര്‍ അഞ്ചുടി കടപ്പുറത്ത് കനോലി കനാലിന് സമീപത്ത് വെച്ച് കാര്‍ യാത്രക്കാരായ ചിലര്‍ തൊട്ടടുത്ത് ഈ ചീവിയെ കണ്ടിരുന്നു. ഇവര്‍ ഇത് പുലിയാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. അന്ന് നാട്ടുകാര്‍ ഈ ജീവിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഏതായാലും നുട്ടുകാരുടെ ഉറക്കം കെടുത്തി പുലി താനൂരില്‍ വിലസുകയാണ്.

 

Share news
error: Content is protected !!
Scroll to Top