പരപ്പനങ്ങായില്‍ കാര്‍ ഇലക്ട്രിക്‌ പോസ്‌റ്റിലിടിച്ചു:ഒരാള്‍ക്ക്‌ പരിക്ക്‌

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍ പീടികയില്‍ സിഫ്‌റ്റ്‌ കാര്‍ ഇല്‌ക്ട്രിക്‌ പോസ്‌റ്റിലിടിച്ച്‌ കാര്‍ ഓടിച്ചിരുന്നാള്‍ക്ക്‌ സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇന്ന്‌ വൈകീട്ട്‌ ആറരമണിയോടെയാണ്‌ അപകടം നടന്നത്‌. കോഴിക്കോട്‌ ഭാഗത്തുനിന്നും തിരൂരിലേക്ക്‌ പോകുകയായിരുന്ന കാറാണ്‌ നിയന്ത്രണം വിട്ട്‌ പോസ്‌റ്റിലിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ പ്രധാന വൈദ്യതി ലൈന്‍ പൊട്ടിവീണു ആളുകള്‍ ഓടിമാറിയതിനാലും വൈദ്യതി ബന്ധം വിഛേദിക്ക്‌പ്പെട്ടതിനാലും വന്‍ദുരന്തം ഒഴിവായി.


അപകടത്തില്‍ പരിക്കേറ്റയാള്‍ തിരൂര്‍ സ്വദേശിയാണന്നാണ്‌ പ്രാഥമിക വിവരം. 

Share news
error: Content is protected !!
Scroll to Top