താനൂരില്‍ കടലില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി

താനൂര്‍:  ഒട്ടുംപുറം അഴിമുഖത്ത് ഇന്നലെ കടലില്‍ കാണാതായ കൊടക്കല്ല് സ്വദേശി തൗഹീദിന്റെ മൃതദേഹം കടിലില്‍ നിന്ന് കണ്ടെത്തി. നേവിയുടെ ഹെലികോപ്ടര്‍ എത്തി നടത്തിയ തിരച്ചിലിിലാണ് മൃതദേഹം ചെളിയില്‍ പൂണ്ട നിലയില്‍ കണ്ടത്.. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അത്യാധുനിക സ്‌കാനര്‍ സൗകര്യങ്ങളുള്ള നേവി സംഘം വളരെ പെട്ടന്നു തന്നെ മൃതദേഹം കിടക്കുന്ന സ്ഥലം കണ്ടെത്തി..

ഇന്നലെ വൈകീട്ട്  കൊടക്കല്ല് മുണ്ടത്തോട് അലിയുടെ മകന്‍ തൗഫീഖി നെയാണ് കാണാതായത്. മാതാവിന്റെ വീടായ ഒഴൂര്‍ പെരിഞ്ചരിയില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ കുട്ടി കൂടുംബകത്തോടൊപ്പം താനൂര്‍ ഒട്ടുമ്പുറം കടപ്പുറം കാണാനെത്തിയതായിരുന്നു. കടലില്‍ കളിച്ചുകൊണ്ടിക്കെ കാല്‍വഴുതി കുട്ടി കടലിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ കൂടെയുള്ള സഹോദരങ്ങളായ തൗഹീറ(17), തൗഫീഖ്(14) എന്നിവര്‍ ശ്രമിക്കുന്നതിനിടെ ഇവരും കടലിലേക്ക് വീഴുകയായിരുന്നു. ഇതെതുടര്‍ന്ന് ഇവരുടെ ബന്ധുക്കളും കടല്‍കാണാനെത്തിയവും ഉറക്കെ കബഹളമുണ്ടക്കിയതോടെ മത്സ്യത്തൊഴിലാളികള്‍ എത്തി തൗഹീറയെയും, തൗഫീഖിനെയും രക്ഷിപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി മുഴുവന്‍ മത്സ്യതൊഴിലാളികളും ബന്ധുക്കളും കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു.

വിനോദസഞ്ചാര മേഖലയായ ഇവിടെ വിശേഷദിവസങ്ങളില്‍ നൂറുകണിക്കിനു ആളുകളാണ് കടലു കാണാനെത്തുന്നത്.. കടലിന്റെ സ്വഭാവമറിയാത്തതിനാലും യാതൊരു സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാത്തതിനാലും നിരവധി പേരാണ് ഇവിടെ അപകടത്തി്ല്‍ പെടുന്നത്.

താനൂരില്‍ പെരുന്നാള്‍ ആഘോഷത്തിനിടെ കടലില്‍ വീണ കുട്ടിയെ കാണാതായി.

Share news
error: Content is protected !!
Scroll to Top