തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വിരുത നഗറില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.

തിരുവനന്തപുരത്തു നിന്നും രാമേശ്വരത്തേക്ക് പോകുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. റോഡിലെ മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

മൃതദേഹങ്ങള്‍ തിരമംഗലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top