Section

malabari-logo-mobile

കെ എസ് ആര്‍ ടി സി 67 പമ്പുകള്‍ സിവില്‍ സപ്ലൈസിന് വാടകക്ക് നല്‍കും; ആര്യാടന്‍

HIGHLIGHTS : തിരു : കെ എസ് ആര്‍ ടി സി 67 പമ്പുകള്‍ സിവില്‍

തിരു : കെ എസ് ആര്‍ ടി സി 67 പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വാടകക്ക് നല്‍കുമെന്ന് ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ഈ പമ്പുകള്‍ക്ക് ലൈസന്‍സ് ആവശ്യമായതിനാല്‍ ലൈസന്‍സ് നല്‍കണമെന്ന് സര്‍ക്കാര്‍ എണ്ണകമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ ആവശ്യത്തിനോട് അനുഭാവ പൂര്‍ണ്ണമായാണ് എണ്ണകമ്പനികള്‍ പ്രതികരിക്കുന്നതെന്നും ആര്യാടന്‍ പറഞ്ഞു.

അതേസമയം കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ വെട്ടുച്ചുരുക്കുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ജീവനക്കാരുടെ എണ്ണം കുറക്കില്ലെന്നും ആനുകൂല്ല്യങ്ങളോ പെന്‍ഷനോ വെട്ടികുറക്കില്ല എന്നതുമാണ് സര്‍ക്കാര്‍ നിലപാടെന്നും മറ്റു സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലെ ഉദേ്യാഗസ്ഥര്‍ക്ക് പെന്‍ഷനില്ലെന്നും ആര്യാടന്‍ പറഞ്ഞു.ഇന്നലെ മാത്രം നാലായിരത്തിലധികം സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തിയെന്നും ഇത് 2011 – 12 വര്‍ഷങ്ങളേക്കാള്‍ കൂടുതലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം കമ്പനി ഉടമകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍.

sameeksha-malabarinews

എണ്ണകമ്പനികളുടെ ഡീസല്‍ സബ്‌സിഡി നിര്‍ത്താനുള്ള തീരുമാനം സുപ്രീം കോടതി ശരിവെച്ചതോടെ രൂക്ഷമായി പ്രതിസന്ധിയിലായ കെ എസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പെട്രോളിയം കമ്പനികളുമായി ചര്‍ച്ച നടത്തിയത്. കെ എസ് ആര്‍ ടി സി യിലുണ്ടായ പ്രതിസന്ധി മറികടക്കാനായി കെ എസ് ആര്‍ ടി സിയില്‍ 1200 ഓളം എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനും പി എസ് സി വഴി കണ്ടക്ടര്‍മാരെ നിയമിക്കാനുമുള്ള തീരുമാനം മരവിപ്പിക്കാനും തീരുമാനമുണ്ടാകുമെന്നും നേരത്തെ അഭ്യൂഹം പരന്നിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!