ഡോക്ടര്‍ 16 കാരിയെ പീഡിപ്പിച്ചു

മധുര : ചികിത്സ തേടിയെത്തിയ 16 കാരിയെ ഡോക്ടര്‍ മയക്കുമരുന്ന് നല്‍കി ബലാല്‍സംഘം ചെയ്തു. മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് മധുര സ്വദേശിയായ ഡോക്ടറര്‍ ശങ്കരനാരായണനെ പോലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറുടെ പരിശോധന മുറിയിലെത്തിയ കുട്ടിക്ക് മരുന്നെന്ന വ്യാജ്യേനെ മയക്കുമരുന്ന് നല്‍കുകയും അര്‍ദ്ധബോധാവസ്ഥയിലായ കുട്ടിയെ അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നത്രെ.

തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോടും ബന്ധുക്കളോടും ഈ വിവരം പറയുകയായിരുന്നു. വിവരം പുറത്തായതോടെ നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും ആശുപത്രി വളഞ്ഞു.

ക്ലിനിക്കിന്റെ അകത്തുനിന്ന് വാതിലടച്ച് പുറത്തിറങ്ങാതിരുന്ന ഡോക്ടറെ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി 376 വകുപ്പ് പ്രകാരം ബലാല്‍സംഘത്തിനു കേസെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top