Section

malabari-logo-mobile

ലീഗ് സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എസ്‌ഐക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി : പാലത്തിങ്ങലില്‍ ഹര്‍ത്താല്‍ അനുകൂലികളും മുസ്ലിംലീഗ്

പരപ്പനങ്ങാടി : പാലത്തിങ്ങലില്‍ ഹര്‍ത്താല്‍ അനുകൂലികളും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമുള്ള നിരവധി  പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പരപ്പനങ്ങാടി എസ്‌ഐ മോഹനന് പരിക്കേറ്റു. കച്ചവടസ്ഥാപനങ്ങള്‍ക്കും കല്ലേറില്‍ നാശനഷ്ടമുണ്ടായി.
വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചത്. രണ്ട് തവണയായാണ് സംഘര്‍ഷമുണ്ടായത്. രണ്ടാമത്തെത്തവണ പരസ്പരം കല്ലും വടിയുമായി ഏറ്റുമുട്ടാനൊരുങ്ങിയ പ്രവര്‍തത്തകര്‍ക്കിടയില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് ലാത്തി വീശുകയായിരുന്നു. മുസ്ലീംലീഗിന്റേയും സിപിഐഎമ്മിന്റെയും പ്രചരണ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഇരുകൂട്ടരുടേയും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണ മുണ്ടായി.സംഘര്‍ഷത്തിനിടെ സോഡാകുപ്പിയുമായുള്ള ഏറേറ്റാണ് പരപ്പനങ്ങാടി എസ്‌ഐ മോഹനന് പരിക്കേറ്റത്. സംഘര്‍ഷത്തില്‍

പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സുധീഷ് എന്ന പോലീസുകാരനാണ് തലക്ക് പരിക്കേറ്റത്. എസ്‌ഐ മോഹനനെ പരപ്പനങ്ങാടി എകെജി ആശുപത്രിയിലും പോലീസുകാരനെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

കല്ലേറിലും ലാത്തിചാര്‍ജ്ജിലും ഇരുപക്ഷത്തുമുള്ള നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അച്ചമ്പാട്ട് ഗോപാലന്‍(50), മുജീബ്(25), കൈലാസന്‍(26) എന്നീ സിപിഐഎം പ്രവര്‍ത്തകരെയും തയ്യില്‍ സെയ്തലവി(41), പട്ടയത്ത് ഇഖ്ബാല്‍(20), പാട്ടശേരി അനീഷ്(26), അബ്ദുള്‍ കാദര്‍ എന്നീ മുസ്ലീംലീഗ് പ്രവര്‍ത്തകരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ ലീഗ് പ്രവര്‍ത്തകനായ സിറാജ് സെമീന്‍(35)നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!