ഡിവൈഎഫഐ നേതാവിന് വെട്ടേറ്റ സംഭവം; 5 പേര്‍ കീഴടങ്ങി.

വള്ളിക്കുന്ന്: അരിയല്ലൂരില്‍ ഡിവൈഎഫഐ നേതാവ് പ്രഭീഷിന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച്് സിപിഎം നടത്തിയ പ്രകടനത്തെ ആക്രമിച്ച കേസില്‍ പ്രതികളായ 5 പേര്‍ പോലീസിനു മുന്നില്‍ കീഴടങ്ങി.

എണ്ണക്കളത്തില്‍ സുബ്രമണ്യന്‍, അത്തോളി കൃഷ്ണന്‍,കുഴിക്കാട്ടില്‍ ജിതീഷ്, ചെണ്ണേരിയില്‍ ലിജേഷ്, പനച്ചിക്കളത്തില്‍ അനീഷ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ ആര്‍എസ്എസ് ഹാജരാക്കുന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്ന ജോലി മാത്രമാണ് പോലീസ് ചെയ്യുന്നതെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.

 

Share news
error: Content is protected !!
Scroll to Top