ഡാന്‍സ് ബാറുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി

ദില്ലി: മുംബൈയിലെ നിശാ ക്ലബ്ബുകളിലെ നൃത്തം നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഡാന്‍സ് പാര്‍ലറുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.

എന്നാല്‍ ബാറുടമകള്‍ ഇതിനായി പ്രതേ്യകം ലൈസന്‍സ് കരസ്ഥമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മുംബൈ ബാറുകളില്‍ നൃത്തം നിരോധിച്ച് 2005 ലാണ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ ബാറുടമകളും ബാര്‍ നര്‍ത്തകിമാരുടെ യൂണിയനും പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് ബാറുകളുടെ നിരോധനം ജോലി ചെയ്യാനുള്ള അവകാശത്തെ ഹനിക്കലാണെന്ന് ബേംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് ഡാന്‍സ് ബാറുകളള്‍ക്കനുകൂലമായി സുപ്രീം കോടതിയുടെ അനുകൂല വിധി.

 

 

Share news
error: Content is protected !!
Scroll to Top