ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് മരിച്ചു.

പരപ്പനങ്ങാടി : ട്രെയിന്‍ യാത്രയ്ക്കിടെ കോഴിക്കോട് സ്‌റ്റേഷനും പരപ്പനങ്ങാടിക്കിടയിലുമായി ഹൃദയാഘാതത്തെതുടര്‍ന്ന് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശി സതീഷ് (35) ആണ് നിസാമുദീനില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസ്സില്‍ വെച്ച് മരിച്ചത്.

ഗോവയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു.കോഴിക്കോട് സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ സഹയാത്രികന്‍ സച്ചിന്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയിലറക്കി എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ച്് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇദേഹം ആഭരണ തൊഴിലാളിയാണ്.

 

Share news
error: Content is protected !!
Scroll to Top