ടോള്‍ താത്ക്കാലികമായി നിര്‍ത്തി; പരപ്പനങ്ങാടിയില്‍ നാളെ ഹര്‍ത്താല്‍

പരപ്പനങ്ങാടി: അവുക്കാദര്‍കുട്ടി നഹ മേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍പിരിവിനെതിരെ ഡിവൈഎഫ്‌ഐ, ആക്ഷന്‍ കൗണ്‍സില്‍, എസ്ഡിപിഐ എന്നിവരുടെ നേതൃത്വത്തില്‍ സമരം നടന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ രണ്ടു തവണ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

സമരം രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ടോള്‍ പിരിവ് താത്കാലികമായി ഇന്നത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പോലീസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് നാളെ പരപ്പനങ്ങാടിയില്‍ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്്തിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top