ടിപി വധം : കെകെ രാഗേഷിന്റെ ഹര്‍ജി തള്ളി.

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സംസ്ഥാനസമിതി അംഗം കെ കെ രാഗേഷി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പ്രതിപട്ടിക്കയില്‍ നിന്നും 54-ാം പ്രതി കാര്യാത്ത് വത്സന്‍, 61-ാം പ്രതി മദനന്‍ എന്നിവരെ പ്രതിപ്പട്ടകയില്‍ നിന്ന് ഒഴിവാക്കി.

ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായിരുന്ന എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി എന്നിവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നായിരുന്നു കേസ്. അതെ സമയം പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തതിനാലാണ് ഇവരെ കോടതി പ്രതി പട്ടികില്‍ നിന്ന് ഒഴിവാക്കിയത്.

കേസില്‍ പ്രതികളായ 18 പേരാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇവരില്‍ രാഗേഷുള്‍പ്പെടെ 16 പേരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.

Share news
error: Content is protected !!
Scroll to Top