ടി പി വധം : വിവരങ്ങള്‍ ചോര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി.

തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ വിവരം ചോര്‍ത്തിയ 12 പോലീസുകാരെ സ്ഥലം മാറ്റി. തൃശൂര്‍ പോലീസ് അക്കാഡമിയിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്. വാര്‍ത്തകള്‍ ചോര്‍ത്തിയവര്‍ക്കും പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുകയും ചെയ്തവര്‍ക്കെതിരെയുമാണ് നടപടിയുണ്ടായിരിക്കുന്നത്.

അന്വേഷണ സംഘത്തിന്റെ ചില നീക്കങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നതാണ് പലപ്പോഴഉം പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്നാണ് പോലീന്റെ നിഗമനം. കൊടിസുനി എവിടെയാണെന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതും നടപടിക്ക് കാരണമായിട്ടുണ്ട്.

ഉത്തരമേഖല എഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Share news
error: Content is protected !!
Scroll to Top