ജ്വല്ലറിക്കവര്‍ച്ച കേസ് ; തടിയന്റവിടെ നസീറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടും.

കൊച്ചി : തീവ്രവാദക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിടെ നസീറിനെ ജ്വല്ലറിക്കവര്‍ച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഈ ഉത്തരവ്. ചോദ്യം ചെയ്യാനായി ഈ മാസം 8 വരെയാണ് നസീറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മുഖ്യപ്രതിയാണ് തിടിയന്റവിടെ നസീര്‍.

നേരത്തെ ക്രൈംബ്രാഞ്ച് ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നും ഈ കേസില്‍ തടിയന്റവിടെ നസീറിന്റെ പങ്ക് മനസിലാക്കിയിരുന്നു. ഇതെ തുടര്‍ന്നാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന നസീറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയ സമീപിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top