ജൈവപച്ചക്കൃഷി വില്‍പന; മന്ത്രി അബ്ദുറബ്ബ് ഉദഘാടനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെട്ടിപ്പടി കീഴ്ച്ചിറ പാടത്ത് കൃഷി ചെയ്തുവന്ന ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

വിഷം പുരളാത്ത പച്ചക്കറി തേടിയാണ് ജനങ്ങള്‍ ജൈവകൃഷിയിലേക്ക് ഒഴുകിയെത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പന്ത്രണ്ടേക്കറില്‍ പതിനഞ്ചോളം യുവാക്കള്‍ ചേര്‍ന്നാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്തത്.

വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, പികെ മുഹമ്മദ് ജമാല്‍, ജാഫര്‍കോലാക്കല്‍, പഞ്ചായത്ത് സെക്രട്ടറി സാമുവല്‍, കൃഷി ഓഫീസര്‍ രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top