ജിദ്ദയില്‍ തീപിടിത്തത്തില്‍ നിലമ്പൂര്‍ സ്വദേശികളായ ഉപ്പയും മകനും മരിച്ചു.

ജിദ്ദ: ജിദ്ദയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളികളായ ഉപ്പയും മകനും മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചോക്കാട് എരയച്ചന്‍ തൊടിക പൂങ്കുഴി നാണി ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടി(60), മകന്‍ മുഹമ്മദ് ശബാബ്(28) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.

ശനിയാഴ്ച പുലര്‍ച്ചെ ഇവരുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുകശ്വസിച്ചും പൊള്ളലേറ്റുമാണ് ഇവര്‍ മരിച്ചത്. സഹതാമസക്കാരായ ചോക്കാട് സ്വദേശി സ്വദേശി ഹംസ, റിയാദില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ ഗഫൂര്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം മായത്.

മരണപ്പെട്ട ഇരുവരും ജിദ്ദയിലെ സഹിദ് ട്രാക്്ടര്‍ കമ്പനിയില്‍ ജോലിക്കാരാണ്. മൂന്നുമാസം മുമ്പാണ് അവധികഴിഞ്ഞ് മൊയ്തീന്‍ കുട്ടി നാട്ടിലെത്തിയത്. ഭാര്യ : സുലേഖ. മറ്റുമക്കള്‍: മെഹബൂബ്, ജവാദ്, തഹ്‌സീന, തെസ്ലീന. ശബാബ് നാലുദിവസം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഭാര്യ: നിസ്‌വ.

 

Share news
error: Content is protected !!
Scroll to Top