മലപ്പുറം: ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിടി ഇക്‌റാമുല്‍ഹഖ്, ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് സി ജി ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




