ചെമ്മാട്ടും പള്ളിക്കല്‍ ബസാറിലും സംഘര്‍ഷം; സിഐ അടക്കം നിരവധി പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി : ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെമ്മാട്ടും പള്ളിക്കല്‍ ബസാറിലും സംഘര്‍ഷമുണ്ടായി. പള്ളിക്കല്‍ ബസാറില്‍ സംഘര്‍ഷത്തിനിടെ തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷിന് കല്ലേറില്‍ പരിക്കേറ്റു.

ചെമ്മാട് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകരും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. രൂക്ഷമായ കല്ലേറുണ്ടായി. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ചാന്ത് അബ്ദുള്‍ കരീമി(35)നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരായ ഉസ്മാന്‍, മാലിക് എന്നിവരെയും സിപിഐഎം പ്രവര്‍ത്തകനായ നവാഫിനെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top