ചെമ്മാട് മിനി പ്രിന്റേഴ്‌സ് കത്തിനശിച്ചു.

തിരൂരങ്ങാടി: ചെമ്മാട് ഏറെ പഴക്കമുള്ള മിനി പ്രിന്റേഴ്‌സ് എന്ന കട കത്തിനശിച്ചു. ഇന്ന് രാവിലെ 8.45 ഒടെയാണ് ചെമ്മാട് നഗര മദ്ധ്യത്തിലുള്ള പ്രസ്സില്‍ നിന്ന് പുക ഉയരുന്നത് കണ്ട്ത്. ഇതെ തുടര്‍ന്ന് ഓടിക്കൂടിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ അണയാത്തതിനെ തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്.

പ്രസ്സിലുണ്ടായിരുന്ന കളര്‍കെമിക്കലുകളും കടലാസ് കെട്ടുകളും പൂര്‍ണമായും കത്തിനശിച്ചു. മിഷണറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

അതെസമയം തീപിടിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top