ചെട്ടിപ്പടിയില്‍ സംഘര്‍ഷം; ഡിവൈഎഫ്‌ഐ നേതാവിന്റെ വീടാക്രമിച്ചു.

പരപ്പനങ്ങാടി : ചെട്ടിപ്പടി കീഴ്ച്ചിറയില്‍ ആര്‍എസ്എസ്സുകാര്‍ നടത്തിയ പ്രകടനം ആക്രമാസക്തമായി. ഡിവൈഎഫ്‌ഐ വില്ലേജ് ജോയിന്റ് സെക്രട്ടറി കൊടക്കാട്ടകത്ത് കരീമിന്റെ വീട് ആക്രമിച്ചു. ഇന്നലെ രാത്രി 9.30 മണിയോടെയാണ് സംഭവം. ആക്രമികള്‍ കരീമിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിടുകയും ജനല്‍ ചില്ലുകളും, വീട്ടുമുറ്റത്തെ ചെടികള്‍ അടിച്ച്തകര്‍ക്കുകയും ചെയ്തു. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ മാവോത്ത് അരുണ്‍, കൂരിയില്‍ ശ്രീനി, വാക്കയില്‍ അജീഷ്, വാക്കയില്‍ രജീഷ്, വാക്കയില്‍ ഉണ്ണി എന്നിവര്‍ക്കെതിരെ വീട്ടുടമയായ കൊടക്കാട്ടകത്ത് കരീം പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍തി.

കഴിഞ്ഞാഴ്ച്ചയില്‍ ഡിവൈഎഫ്‌ഐ വില്ലേജ് സമ്മേളനവുമായി ഉണ്ടാക്കിയ സ്തൂപം തകര്‍ക്കപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം ആര്‍എസ്എസ്സിന്റെയും ചില സ്തൂപങ്ങല്‍ നശിപ്പിച്ചിരുന്നു

Share news
error: Content is protected !!
Scroll to Top