തിരു: നെടുമ്പാശ്ശേരി അന്താരഷ്ട്രവിമാനത്താവളം വഴി മതിയായ രഖകളില്ലാത്തവരെ’ ചവട്ടികയറ്റല്‍’ എന്ന ഓമനപേരില്‍ വിദേശത്തേക്ക് കടത്തിവിട്ട കേസില്‍ ഒരു സര്‍ക്കിള്‍ ഇന്‍സപെക്ടറെയും ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു, ഇതിലുള്‍പ്പെട്ട രണ്ട് എസ്പിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോലീസ് സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു.എ.എ അഷറഫ്(സി. ഐ, കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ തോട്ടപ്പള്ളി), എ.എച്ച് സഫീര്‍( ജൂനിയര്‍ എസ്. ഐ മണ്ണഞ്ചേരി സ്റ്റേഷന്‍,ആലപ്പുഴ) എസ് സംജിത്ത് (എ. പി. എസ്.ഐ,കെ.എ.പി -5 , മണിയാര്‍, പത്തനംതിട്ട), എം.കെ ബാബു ( എ. പി. എസ്. ഐ,കെ. എ.പി-1 തൃശ്ശൂര്‍) സി. എസ് ബിജു(എ. പി. എസ്. ഐ, കെ. –എ.പി-2 പാലക്കാട്),മുഹമ്മദ് ഹനീഫ (എസ്.ഐ, മുണ്ടക്കയം, കോട്ടയം) ഇ.കെ കുഞ്ഞിമുഹമ്മദ്(എ. എസ.് ഐ,എ ആര്‍, കോട്ടയം) പ്രശാന്ത് കുമാര്‍ (സി. പി.ഒ, മതിലകം പോലീസ് സ്റ്റോഷന്‍, തൃശ്ശൂര്‍) സുനില്‍കുമാര്‍ (സി. പി. ഒ,എ ആര്‍, കൊച്ചി സിറ്റി) എന്നിവരെയാണ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്.



