ചരിത്രം കുറിച്ച്‌ ഒബാമ- കാസ്‌ട്രോ ഹസ്‌തദാനം

obamaപനാമ സിറ്റി: ലോകം ഉറ്റുനോക്കിയ ഒബാമ-കാസ്‌ട്രോ കൂടിക്കാഴ്‌ച പനാമയില്‍ നടന്നു. മുപ്പത്തിയഞ്ച്‌ അമേരിക്കന്‍ രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പനാമയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും ക്യൂബന്‍ പ്രസിഡന്റ്‌ കാസ്‌ട്രോയും ഹസ്‌തദാനം നടത്തി.

അരനൂറ്റാണ്ടിന്‌ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ ആരംഭിച്ച ശേഷം ആദ്യമായാണ്‌ ഇരു രാജ്യ നേതാക്കളും നേരില്‍ കാണുന്നത്‌.

ഒബാമ-കാസ്‌ട്രോ അഭിവാദനം ചെയ്‌തത്‌ തീര്‍ത്തും അനൗപചാരികമായ നടപടിയാണെന്നാണ്‌ യുഎസ്‌ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്‌. ഇരുനേതാക്കള്‍ക്കും ഇടയില്‍ സുപ്രധാനമായ ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top