ചന്ദ്രശേഖന്‍ വധം : കൊടിസുനിയുടെ ജീവന് അപകടം.

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യപ്രതിയായി സംശയിക്കുന്ന കൊടി സുനിയെ അപായപ്പടുത്തിയേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇതെതുടര്‍ന്ന് അസ്വഭാവിക മരണം കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ് സ്‌റ്റേഷനുകളില്‍ അടിയന്തിര സന്ദേശം നല്‍കിയിട്ടുണ്ട്.

കൊന്നവരെ കുറിച്ച് പോലിസിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയാണ് പോലിസ് ഇപ്പോള്‍ ശ്രമിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ സുനില്‍ കുമാര്‍ എന്ന സുനിയ്ക്ക് ഇക്കാര്യം അറിയാമെന്നാണ് പോലിസിന്റെ നിഗമനം. അതുകൊണ്ടു തന്നെയാണ് സുനിയെ കൊലപ്പെടുത്താനുള്ള നീക്കമുണ്ടാകുമെന്ന് പോലിസ് സംശയിക്കുന്നത്.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന സുനില്‍കുമാര്‍ എന്ന കൊടിസുനി നിരവധി കേസുകളില്‍ പ്രതിയാണ്. മുഖ്യപ്രതികളായ റഫീഖുമായും കൊടി സുനിയുമായും അടുത്ത ബന്ധമുള്ള അശോകന്‍,മനോജ്,സുമോഹന്‍ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top