ഗൃഹനാഥന്റെ കൊലപാതകം ഭാര്യയുടെ കൗമാരക്കാരനായ കാമുകന്‍ അറസ്റ്റില്‍

പാല : ഒരാഴ്ച മുമ്പ് നീലൂരില്‍ വാടക വീട്ടില്‍ ആലുവ സ്വദേശിയായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. ആലുവ ഇടത്തലക്കരയില്‍ പട്ടക്കോട്ടുമുകള്‍വീട്ടില്‍ അപ്പു (45) ആണ് മരണപ്പെട്ടത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെ കാമുകന്‍ അറക്കുളം ഒഴങ്ങാലിയില്‍ ജഗദീഷിനെ (20) പോലീസ് അറസ്റ്റു ചെയ്തു. അപ്പുവിനെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ :

18 വര്‍ഷം മുമ്പാണ് അപ്പു അറക്കുളം കല്ലമാക്കല്‍ ബിന്ദുവിനെ (36) വിവാഹം കഴിച്ചത്. ഇവര്‍ക്ക് 14 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. അറക്കുളത്ത് വാടക വീട്ടീലാണ് ആദ്യം ഇവര്‍ താമസിച്ചിരുന്നത്. അപ്പുവിന്റെ കൂടെ കൂലി പണിക്ക് പോയിരുന്ന ജഗദീഷ് ബിന്ദുവുമായി അടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ നിലൂരിലേക്ക് താമസം മാറ്റയപ്പോള്‍ ജഗദീഷും ഇങ്ങോട്ട് വരികയായിരുന്നു. ജഗദീഷുമായി ബിന്ദുവിനുള്ള ബന്ധം മനസ്സിലാക്കിയതിനെ തുടര്‍ന്ന് അപ്പു ജഗദീഷിനോട് വീട്ടില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപെടുകയും എന്നാല്‍ ബിന്ദു ഇതിനെ എതിര്‍ക്കുകയായിരുന്നു. ബിന്ദുവിനെ എതിര്‍ക്കാന്‍ അപ്പുവിന് കഴിഞ്ഞുമില്ല.

ഈ സംഭവത്തെ തുടര്‍ന്നാണ് ബിന്ദുവുമായുള്ള ബന്ധം തുടരുന്നതിന് അപ്പുവിനെ വകവരുത്താന്‍ ജഗദീഷ് തീരുമാനിച്ചത്. ബിന്ദുവും മക്കളും അവരുടെ വീട്ടിലേക്ക് പോയ ദിവസം ജഗദീഷ് മദ്യവുമായി വീട്ടിലെത്തുകയും അപ്പുവുമായി ചേര്‍ന്ന് മദ്യപിക്കുകയും അപ്പു മദ്യലഹരിയിലായതോടെ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ അപ്പുവിന്റെ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജഗദീഷ് തന്റെ ബന്ധു വീട്ടിലേക്ക് പോകുകയും പിറ്റേ ദിവസം ബിന്ദുവിനെ ഫോണില്‍ വിളിച്ച് നീലൂരിലെ വാടക വീട്ടില്‍ എത്തുകയുമായിരുന്നു. അപ്പു അമിതമായി മദ്യപിച്ച് ബോധം കെട്ട് കിടക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പാലയിലുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ജഗദീഷ് കുറ്റം സമ്മതിച്ചത്.

 

Share news
error: Content is protected !!
Scroll to Top