ഗുഡ്കാ അഴിമതി;തമിഴ്‌നാട്ടില്‍ ആരോഗ്യമന്ത്രിയുടെയും ഡിജിപിയുടെയും വീടുകളില്‍ റെയ്ഡ്

ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വ്യാപക സിബിഐ റെയ്ഡ്. ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, ഡിജിപി ടി.കെ രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2016 ല്‍ പുകയില വ്യവസായി മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കി രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. നിരോധനം ഏര്‍പ്പെടുത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് കൈക്കൂലി നല്‍കിയത്.

റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top