Section

malabari-logo-mobile

നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

HIGHLIGHTS : ദില്ലി: കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനാനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിയാണ് നേരത്തെ കോളേജുകള്‍ക്ക് പ്രവേശനാനുമതി

ദില്ലി: കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനാനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിയാണ് നേരത്തെ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്-തൊടുപുഴ, ഡിഎം മെഡിക്കല്‍ കോളേജ്-വയനാട്, പി കെ ദാസ് മെഡിക്കല്‍ കോളേജ് പാലക്കാട്, എസ് ആര്‍ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മൊത്തം വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നാല് മെഡിക്കല്‍ കോളേജുകളിലും പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളും പുറത്തുപോകേണ്ടി വരുമെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പ്രവേശിക്കുന്ന മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നടത്താന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം സ്റ്റേ ചെയ്തത്.

sameeksha-malabarinews

ഈ നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണ് ഉണ്ടായിരുന്നത്. നാല് കോളേജുകള്‍ക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ല. ഇതെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് പ്രവേശനം നേടിയത്.

ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളേജുകളുടെ പ്രവേശന നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ബുധനാഴ്ച ഹര്‍ജി പരിഗണിച്ച് പ്രവേശനം സ്റ്റേ ചെയ്തത്. എന്നാല്‍ വ്യാഴ്ച ഹര്‍ജിയില്‍ സുപ്രീംകോടതി അടയന്തിരമായി വാദം കേള്‍ക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!