തിരൂരില്‍ തകര്‍ന്ന റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ ശയനപ്രദക്ഷിണം

തിരൂര്‍:തിരൂരില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുക എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ആലത്തിയൂരില്‍ പ്രവര്‍ത്തകര്‍ റോഡില്‍ ശയനപ്രദക്ഷിണം നടത്തി. രൂക്ഷമായ പൊടിശല്ല്യത്തിനും റോഡുതകര്‍ച്ചയ്ക്കും എതിരെ പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തി. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി മാസ്‌ക്കുകളും ഇവര്‍ വിതരണം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സുഭാഷ് പയനാട്ട്, ഷെഫീഖ് കൈമലശ്ശേരി,എസ്പി മണികണ്ഠന്‍ നൗഷാദ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top