ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ തൊഴിലുടമയുടെ അനുമതിവേണ്ട

ദോഹ: രാജ്യത്തു നിന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ലീവിന് പോകാന്‍ തൊഴിലുടമയുടെ അനുമതിവേണ്ട. ഇക്കാര്യത്തില്‍ ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. നേരത്തെയുള്ള

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദോഹ: രാജ്യത്തു നിന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ലീവിന് പോകാന്‍ തൊഴിലുടമയുടെ അനുമതിവേണ്ട. ഇക്കാര്യത്തില്‍ ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്. നേരത്തെയുള്ള നിയമപ്രകാരം ഇവിടെ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും രാജ്യം വിട്ട് പോകുമ്പോള്‍ അവരവരുടെ തൊഴിലുടമയുടെ അനുമതി വാങ്ങിയിരിക്കണം എന്നായരുന്നു.

എന്നാല്‍ ഇനിമുതല്‍ തൊഴിലുടമയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാനും തിരിച്ച് വരാനും സാധിക്കും. തൊഴില്‍ നിയമത്തിന് പുറത്തുള്ള തൊഴിലാളികള്‍ക്കും തൊഴില്‍മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കും.

രാജ്യത്ത് നടപ്പിലാക്കുന്ന ഈ പുതിയ തീരുമാനത്തിന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തുകഴിഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •