തിരു: പാര്‍ട്ടിക്ക് വിധേയനാവുകയാണെങ്കില്‍ കെ.ബി ഗണേശ്കുമാറിന് മന്ത്രിയായി തുടരാമെന്ന് കേരള കോണ്‍ഗ്രസ് ബ്രി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. അടുത്ത ഏപ്രില്‍ രണ്ടു വരെ ഇതിനായി കാക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മന്ത്രി വിധേയനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അങ്ങനെയാണെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പിന്‍വലിക്കുമെന്നും പിള്ള പറഞ്ഞു.
ഇതൊടെ മന്ത്രി ഗണേശും ബാലകൃഷ്ണപിള്ളയുമായുള്ള പ്രശ്‌നങ്ങള്‍ താല്‍കാലികമായി അവസാനിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലവിരുത്താല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



