പാര്‍ട്ടി യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കില്ല.

തിരു: കേരള കോണ്‍ഗ്രസ് ബി നേതൃ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പങ്കെടുക്കില്ല. യോഗത്തില്‍ ഗണേഷ് കുമാറിനെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള നേരത്തേ അറിയിച്ചിരുന്നു.

ഒത്തു തീര്‍പ്പ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യോഗത്തില്‍ ഗണേഷ് കുമാര്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തു വന്നിരുന്നത്.

ഗണേഷ് കുമാര്‍ ഇന്ന് തന്റെ മണ്ഡലമായ പത്താനാപുരത്തേക്ക് പോയി.

Share news
error: Content is protected !!
Scroll to Top