ക്യാപ്റ്റന്‍ ലക്ഷമി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി : സ്വതന്ത്രസമരസേനാനിയും സിപിഐ എം നേതാവുമായ ക്യാപ്റ്റന്‍ ലക്ഷമി സൈഗാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കാണ്‍പൂര്‍ സിവില്‍ ലൈന്‍സിലുള്ള വസതിയില്‍വച്ച് വ്യാഴാഴ്ച രാവിലെ പത്തോടെ ഹൃദയാഘാതമനുഭവപ്പെട്ട ക്യാപ്റ്റന്‍ ലക്ഷ്മിയെ കാണ്‍പൂര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയോടെ മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അവരുടെ നില വഷളാകുകയായിരുന്നെന്ന് ഡോക്ടര്‍ മാര്‍

പറഞ്ഞു.

ക്യാപ്റ്റന്‍ ലക്ഷമിയുടെ മകളും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ സുഭാഷിമി അലിയും ഒപ്പമുണ്ട്.

 

Share news
error: Content is protected !!
Scroll to Top