മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ ജോര്‍ജ്ജും ഗണേഷ് കുമാറും ഏറ്റുമുട്ടി

തിരു : മുഖ്യമന്ത്രി വിളിച്ചപ്പോള്‍ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജും ഏറ്റുമുട്ടി. ഇവര്‍തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഒടുവില്‍ മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ഉന്നത വനം റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് തെറിവിളിയും വാക്‌പോരും നടത്തിയത്.

മുഖ്യമന്ത്രി നോക്കി നില്‍ക്കെ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ് തന്നെ അപമാനിച്ച സാഹചര്യത്തില്‍ യോഗത്തിലിരിക്കാന്‍ തനിക്ക് സാധ്യമല്ലെന്ന് പറഞ്ഞ് മന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Share news
error: Content is protected !!
Scroll to Top