കോഴിക്കോട്ട് പ്രമുഖ വ്യാപാരി കൊല്ലപ്പെട്ട നിലയില്‍

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായ നസീര്‍ അഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജിനടുത്തുള്ള ചേവരമ്പലത്താണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹം റോഡില്‍ കിടന്നത്. മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത ഐഡന്ററ്റി കാര്‍ഡിന്റെ സഹായത്താലാണ് ആളെ തിരിച്ചറിയാനായത്.

ഇന്നലെയാണ് നസീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.  കല്ലായിയിലെ ഇലക്ട്രോ ഏജന്‍സീസ് എന്ന കടയുടെ ഉടമയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു

Share news
error: Content is protected !!
Scroll to Top