കോഴിക്കോട് ജ്വല്ലറിയില്‍ വന്‍കവര്‍ച്ച: 20 ലക്ഷം രൂപയുടെ ആഭരണം കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് എംഎം അലി റോഡിലെ സുല്‍ത്താന ജ്വല്ലറിയില്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയതായാണ് പുറത്തുവന്നിട്ടുള്ള ആദ്യവിവരങ്ങള്‍.

ജ്വല്ലറിയുടെ പുറകുവശത്തെ മതില്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. പുര്‍ലര്‍ച്ചെ 3.30 മണിക്ക് ശേഷമാണ് കവച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മെലിഞ്ഞ ശരീര പ്രകൃതമുള്ള മോഷ്ടാവ് മുഖം ടവല്‍കൊണ്ട് മറച്ച നിലയിലാണ് ദൃശ്യങ്ങളില്‍ കാണപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് സിറ്റിപോലീസ് കമ്മീഷണര്‍ സപര്‍ജന്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. മോഷ്ടാവിനെ കുറിച്ച് സൂചനകള്‍ ലഭിച്ചതായി കസബ പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top