കമലഹാസന് പിന്തുണയുമായി രജനീകാന്ത്

ഏറെ വിവാദങ്ങളുമായി പ്രദര്‍ശനത്തിനെത്തിയ കമലഹാസന്റെ വിശ്വരൂപത്തിന് പിന്തുണയുമായി രജനികാന്ത് രംഗത്ത്. വിശ്വരൂപത്തിന് ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായതില്‍ ദുഃഖമുണ്ടെന്ന് രജനി പറഞ്ഞു. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും രജനി പറഞ്ഞു.

കമലഹാസനെ 40 കൊല്ലമായി തനിക്കറിയാമെന്നും ഒരു കാരണവശാലും ഒരു മത വിഭാഗത്തെയും യാതൊരു തരത്തിലും വേദനിപ്പിക്കുന്ന പ്രകൃതമല്ല അദേഹത്തിനെന്നും രജനി പറഞ്ഞു.

മുസ്ലീം സമൂഹത്തോട് ആദരവുള്ള ആളായതിനാലാണ് അദേഹം റിലീസിന് മുമ്പ് തന്നെ ചിത്രം മുസ്ലീം നേതാക്കളെ കാണിക്കാന്‍ തയ്യാറായതെന്നും രജനി പറഞ്ഞു.

വിശ്വരൂപം ഇന്ന് പ്രദര്‍ശനം നടത്തിയ പാലക്കാട്ടെ ചില തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത്് ചെറിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

തമിഴനാടിന് പുറമെ കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗള്‍ഫ്‌നാടുകള്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഇവിടെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top