സ്‌കൂള്‍ കലോത്സവം: നിലീന അത്തോളിക്ക് മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ്

തിരു: മലപ്പുറത്ത് നടന്ന 53 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനേര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടിങ്ങനുള്ള അവാര്‍ഡ് മാതൃഭുമിയിലെ നിലീന അത്തോളിയും ദേശാഭിമാനിയിലെ പ്രജോഷ് കുമാറും പങ്കിട്ടു. വിലക്കുകളില്‍ അണഞ്ഞില്ല വിളക്കായി വീണ്ടും കദീജ എന്ന വാര്‍ത്തയാണ് നിലീനെയെ അവാര്‍ഡിനര്‍ഹയാക്കിയത്. കവിത അഭിഷേകിന് വെളിച്ചം അര്‍ച്ചനയ്ക്ക് ആശ്രയം എന്ന വാര്‍ത്ത പ്രജോഷിനും അവാര്‍ഡ് നേടിക്കൊടുത്തു.

സമഗ്ര കവറേജിന് പത്രമാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡ് മലയാള മനോരമക്കാണ്. ദൃശ്യ മാധ്യമത്തിനുള്ള അവാര്‍ഡാ കൈരളിയും ഏഷ്യാനെറ്റും പങ്കിട്ടു. മാധ്യമം ചന്ദ്രിക എന്നീ പത്രങ്ങള്‍ക്ക പ്രത്യേക പരാമര്‍ശമുണ്ട്. ദൃശ്യ മാധ്യമരംഗത്ത് മികച്ച റിപ്പോര്‍ട്ടിങ്ങ് അവാര്‍ഡ് എസ് മഹേഷ് കുമാര്‍ (മനോരമ ന്യൂസ്), സാമിര്‍ സലാം (ഇന്ത്യാ വിഷന്‍) എന്നിവര്‍ പങ്കിട്ടു.

മറ്റു അവാര്‍ഡുകള്‍ കാര്‍ട്ടുണ്‍ ശിവ. മലയാള മനോരമ ( നി.കൊ.ഞ.ച), മികച്ച ഫോട്ടോഗ്രാഫര്‍ ഡോ. സാജന്‍ നമ്പ്യാര്‍, മാതൃഭൂമി(ഈ കാവലിനും എ ഗ്രേഡ്).മികച്ച ക്യാമറ മാന്‍ ഷഹീദ് ഗുരുവായൂര്‍(റിപ്പോര്‍ട്ടര്‍)
അക്ബര്‍ കക്കട്ടില്‍ മണമ്പൂര്‍ രാജന്‍ബാബു, കെ എ മുരളീധരന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. അവാര്‍ഡിനര്‍ഹമായ സ്ഥാപനങ്ങള്‍ക്ക് 6000 രൂപയും ഫലകവും,വ്യക്തികള്‍്ക്ക് 4000 രൂപയും ഫലകവും നല്‍കും.

Share news
error: Content is protected !!
Scroll to Top