കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു.

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനാ നിരക്കില്‍ വര്‍ദ്ധനവ്. ഞായറാഴ്ച പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു. ആശുപത്രി വികസന സമിതിയുടെ പരിശോധനാ കേന്ദ്രങ്ങളാലാണ് പരിശോധനാ ഫീസ് 2ം ശതമാനം വര്‍ദ്ധിപ്പിച്ചത്.

നിലവിലെ ചാര്‍ജ്ജായ സ്‌കാനിങ്ങിന് 600 ല്‍ നിന്ന് 720 രൂപയും വയറിന്റെ സ്‌കാനിങ്ങിന് 1500 ല്‍ നിന്ന് 1800 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതിനു പുറമെ വിവിധ ലബോറട്ടറി പരിശോധനകള്‍ക്കും ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വില വര്‍ദ്ധനവ് കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന മെഡിക്കല്‍ കോളേജിലും പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top