തിരൂരങ്ങാടി: കൊളപ്പുറത്തിനും കൂരിയാടിനുമിടയില് ദേശീയപാതയില്‍ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പ് തലവെട്ടി ഭാഗത്ത് സര്‍വ്വെ ജോലികള്‍ക്കായെത്തിയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്.
കാടാമ്പുഴ സ്വദേശി അഹമ്മദ്ലകബീര് (29), തിരൂവനന്തപുരം സ്വദേശി അനിത (37), കൊല്ലം സ്വദേശി സുനില്‍ (40), അജയ്കുമാര്‍(57), വിജയന്(47), കോട്ടയം സ്വദേശി അശോകന്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്
നാലൂ മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ തിരുരങ്ങാടി എംകെഹാജി ആശുപത്രിയിലും കോട്ടക്കല്‍
ദേശീയപാതയില്‍ ഈ മേഖലയില്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്തെ റോഡിന്റെ വീതികുറവും അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുകയാണ്. ഈ ഭാഗത്ത് വ്യാപകമായി കോഴി അവശിഷ്ടങ്ങള്‍ തള്ളുന്നുതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.




