കൊല്ലത്തും ആലപ്പുഴയിലും ബിവറേജ് ഷോപ്പുകള്‍ കത്തി നശിച്ചും

കൊല്ലം:  കൊല്ലം ഇരവി പുരത്ത് ഇന്നുപുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത.് അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. തീ പിടുത്തത്തില്‍ മദ്യവില്പ ശാല പൂര്‍ണമായും കത്തി നശിച്ചു. അഗ്നി ശമനസേന രംഗത്തെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നു രാവിലെ ആലപ്പുഴയിലെ തൃക്കുന്നപുഴയിലെ സിവില്‍ സപ്ലേയ്‌സ് കോര്‍പറേഷന്റെ മദ്യശാലയ്ക്കും തീപിടിച്ചു. ഇതും പൂര്‍ണമായും കത്തിയമര്‍ന്നു. ന്യൂയര്‍വിണിയിലേക്ക് ഒഴുകാനുള്ള മദ്യത്തിന്റെ വന്‍ സ്റ്റോക്കാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടകാരണമെന്നാണ് ആദ്യ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top