കൊച്ചി : കൊച്ചി മെട്രോ വൈകുന്നത് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമാണെന്ന് ഇ ശ്രീധരന് തുറന്നടിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഡിഎംആര്‍സി ചെയര്മാന് രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണ് പദ്ധതി വൈകുന്നതെന്ന് അദേഹം ആരോപിച്ചു.നിര്‍മാണ ചുമതല പൂര്‍ണമായി ഏല്‍പ്പിക്കാത്തത് ഇവരുടെ അലംബാവം മൂലമാണെന്നും, നിര്‍മാണ ചുമതല ഏല്പ്പിക്കുകയാണെങ്കില് ഒരാഴ്ചയ്ക്കുള്ളില്‍ പണി തുടങ്ങുമെന്നും അദേഹം പറഞ്ഞു.
പണി വൈകുന്നതുമൂലം ഓരോ ദിവവസം 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാകുകയെന്നും അദേഹം വ്യക്തമാക്കി. ഇത് പദ്ധതിയുടെ സാമ്പത്തിക സുസ്തിരതയെ ആശങ്കപ്പെടുത്തുന്നു.
സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ഒരു മെട്രോ പദ്ധതിയും ഇതുവരെ വിജയം കണ്ടിട്ടില്ലെന്നും ശ്രീധരന് ഓര്‍മിപ്പിച്ചു. എമര്‍ജിംഗ് കേരളയില്‍ പിപിപി യായി കൊച്ചിന് മെട്രോയെ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം.




