തിരൂരില്‍ അശ്ലീല സിഡികള്‍ പിടികുടി ; 3പേര്‍ അറസ്റ്റില്‍

തിരൂര്‍ : തിരൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്തുള്ള സിഡി കടകളില്‍ നടന്ന റെയ്ഡില്‍ നിരവധി വ്യാജ-അശ്ലീല സിഡികള്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പോരെ അറസ്റ്റ് ചെയ്തു.

തിരൂര്‍ ബസ്റ്റാഡ് പരിസരത്ത് നടന്ന റെയ്ഡില്‍ ഉണ്യാല്‍ പുതിയ കടപ്പുറം സ്വദേശി പരിയാരത്ത് ജലാലി(32) അറസ്റ്റു ചെയ്യുകയും ഇവിടെ നിന്ന് ഡിവിഡി പ്ലെയറും സിഡികളും പിടിച്ചെടുത്തു. സയോമ സിഡി കടയില്‍ നിന്നും അശ്ലീല സിഡിയും, ഡിവിഡി പ്ലെയറും പിടിച്ചെടുക്കുകയും കടയിലെ ജീവനക്കാരായ തലക്കടത്തൂര്‍ ചങ്ങണക്കാട്ടില്‍ സാബിത്ത്(20),കടയുടമ ബിപി അങ്ങാടി മായിന്‍ക്കാനകത്ത് അബ്ദുള്‍ഖാദര്‍(50) എന്നിവരെ  അറസ്റ്റു ചെയ്തു.

സിഐആര്‍ റാഫിയുട നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top