കെഎം മാണിയുടെയും മകന്റെയും സമ്പത്തിനെ കുറിച്ച് അന്വേഷണം നടത്തണം: കൊടിയേരി

kodiyeri-balakrishnan_3കോഴിക്കോട്: ധനമന്ത്രി കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരക്കു സേവന നികുതി സംബന്ധിച്ച ഉന്നതാധികാര സമിതി അദ്ധ്യക്ഷനായി മാണിയെ നിയമിച്ചതു ശരിയായില്ലെന്നും അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.

പിസി ജോര്‍ജിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ജോര്‍ജിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കൊടിയേരി പറഞ്ഞു. ബാര്‍ കോഴ കേസില്‍ ജോര്‍ജിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. സരിതയുടെ കത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് മുഖ്യമന്ത്രി രക്ഷിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top