കുണ്ടോട്ടി: കുണ്ടോട്ടിക്കടുത്ത് ചേപ്പില കു്ന്നില്‍ ഉണ്ടായ അടിപിടിക്കിടയില്‍ യുവാവ് മരിച്ചു.
പഴയങ്ങാടി ഓടയ്ക്കല്‍ മന്‍സൂര്‍ 22 ആണ് മരിച്ചത്. സംഭവത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ ഓടക്കല്‍ നൗഫല്‍(23), മുജീബ് റഹ്മാന്‍(23), ആഷിഖ്(30) എന്നിവരെ സ്വകാര്യാശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായ് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചേപ്പിലകുന്ന് കാവ്, പഴയങ്ങാടി പ്രദേശങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്.
ചൊവ്വാഴ്ചരാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. വാക്കു തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




