കിണര്‍ നന്നാക്കുന്നതിനിടെ മോട്ടോറില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

മലപ്പുറം: കിണര്‍ നന്നാക്കുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. കോഡൂര്‍ തലപ്പള്ളി മുണ്ടന്റെയും ചെള്ളിച്ചിയുടെയും മകന്‍ മോഹന്‍ദാസ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരി സുന്ദരന് പരിക്കേറ്റു.

ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. കോഡൂര്‍ പാലക്കലില്‍ കിണര്‍ കുഴിച്ച ശേഷം ചെളിവെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തുകൊണ്ടിരിക്കെയാണ് രണ്ടുപേര്‍ക്കും ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹന്‍ദാസ് മരിച്ചു. സുന്ദരനെ മലപ്പുറത്ത് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10 ന് കുറുങ്കാട് ശ്മശാനത്തില്‍. ഭാര്യ : പ്രമീള(മിനി). മക്കള്‍: രഞ്ജിനി, ഋജുദാസ്. സഹോദരങ്ങള്‍ : സുരേഷ്, തങ്ക, ബിന്ദു, ലതിക.

Share news
error: Content is protected !!
Scroll to Top