കാസര്‍ഗോഡ് ഹര്‍ത്താല്‍ പൂര്‍ണം

കാസര്‍ഗോഡ് : ഹര്‍ത്താലിനിടെ ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍.

ഇന്നലെ രാവിലെ ഹര്‍ത്താലിനിടെ ഉദുമയിലുണ്ടായ  സംഘര്‍ഷത്തിനിടയിലാണ്‌ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍  മനോജ്(24) കൊല്ലപ്പെട്ടത്‌. ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ആണ് മരിച്ച  മനോജ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇന്നും നാളെയും കാസര്‍ഗോഡ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top