കാവ്യാ മാധവന്റെ മുന്‍ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര പുനര്‍ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാവേലിക്കര സ്വദേശിനിയാണ് വധു. മെയ് 13 ന് മാവേലിക്കരയില്‍ വെച്ച് വിവാഹം നടക്കും.
2009 ഫിബ്രുവരിയിലായിരുന്നു കാവ്യാ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി കുവൈറ്റിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പീഡിപ്പിക്കുന്നു എന്നാരോപിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം വിവാഹ മോചനകേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട വിവാഹ മോചനകേസ് ഏറെ വിവാദങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്തിരുന്നു.
ജോലിയില്ലാത്ത നിഷാല്‍ പണത്തിന് വേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും, മയക്കു മരുന്നിന് അടിയാണെന്നുമുള്ള വാര്‍ത്തയും പ്രചരിച്ചിരുന്നു. വിവാഹ മോചനകേസ് മുന്നോട്ട് പോകുന്നതിനിടയില്‍ കാവ്യ സ്ത്രീധന പീഡനകേസു കൂടി ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരു കുടുംബങ്ങള്‍ തമ്മിലും ധാരണയിലാവുകയും കേസ് പിന്‍വലിക്കുകയും സംയുക്തമായി വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയുമായിരുന്നു.
നിഷാല്‍ ഇപ്പോള്‍ കുവൈറ്റിലെ ഒരു ബാങ്കില്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരികയാണ്.




