കാലിക്കറ്റ് സര്‍വകലാശാല വിസിക്ക് വധഭീഷണി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമിന് വധഭീഷണി. ഇന്നത്തെ സര്‍വകലാശാല തപാലിലാണ് വിസിയെ 11 ദിവസത്തിനകം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. മലയാളത്തില്‍ കൈപ്പടയിലാണ് കത്തെഴുതിയിരിക്കുന്നത്.

അബ്ദുള്‍സലാം വിസി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന് എഴുതിയതിനടിയിലായി മുസ്ലിംലീഗിനും സമുദായത്തിനും വേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന തന്നെ അടുത്ത പതിനൊന്ന് ദിവസത്തിനുള്ളില്‍ കൊലചെയ്യപ്പടും. ലീഗിനും മുസ്ലിംലീഗിനും വേണ്ടി കേരളം കൊളളയടിക്കുന്ന മുസ്ലിംലീഗിന് ഇതൊരു മുന്നറിയിപ്പിന്റെ തുടക്കമാണെന്നുമാണ് കത്തിലെ ഉളളടക്കം. കോഴിക്കോട് മാങ്കാവ് പോസ്‌റ്റോഫീസിന്റെ സീലും കത്തില്‍ പതിച്ചിട്ടുണ്ട്.

കത്ത് ലഭിച്ചയുടനെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിസി കത്ത് രജിസ്ട്രാക്ക് കൈമാറി. ഇതുസംബന്ധിച്ച് അധികൃതര്‍ ഹോം സെക്രട്ടറി, ഡിജിപി, ഉത്തരമേഖല ഡിഐജി, മലപ്പുറം എസ്പി, ്‌തേഞ്ഞിപ്പലം പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിലവില്‍ വിസിക്ക് സുരക്ഷ നല്‍കുന്നതിനായി ഒരു പോലീസുകാരനെ സര്‍്ക്കാര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിസി പുറത്തെവിടെ പോവുകയാണെങ്കിലും സര്‍വകലാശാല സെക്യൂരിറ്റി ഓഫിസറുടെ നേതൃത്വത്തില്‍ വിമുക്തഭടന്‍മാരായ സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയുണ്ടാകാറുണ്ട്.

വധഭീക്ഷണി കത്ത് ലഭിച്ചതോടെ വിസിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് സാധ്യത.

Share news
error: Content is protected !!
Scroll to Top