കാജോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക്

ബോളിവുഡ് നായികമാരില്‍ ഏറെ ശ്രദ്ധേയ താരമായ കാജോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. കാജോളിന്റെ ഭര്‍ത്താവും അഭിനേതാവുമായ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഇത്തവണ കാജോള്‍ മടങ്ങി വരുന്നത്.

ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് വളരെ ഇഷ്ടം തോന്നുകയും അതില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും കാജോള്‍ പറഞ്ഞു. കാജോള്‍ മടങ്ങി വരുന്ന വിവരം അജയ് ദേവ്ഗണ്‍ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജോള്‍ അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചതോടെ അഭിനയ ലോകത്തു നിന്നും താല്‍ക്കാലികമായി വിട വാങ്ങുകയായിരന്നു. എന്നാല്‍ 2006 ല്‍ അമീര്‍ഖാനിനോടൊപ്പം ‘ഫന’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. കാജോള്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു എന്ന വാര്‍ത്ത അവരുടെ ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top