സിന്ധുരക്ഷാ മുങ്ങികപ്പല്‍ സ്‌ഫോടനം; മലയാളി നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

തിരു: ഐഎന്‍എസ് സിന്ധുരക്ഷകില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ച മലയാളി നാവികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വിഷ്ണു വിശ്വംഭരന്‍, ലിജു ലോറന്‍സ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ ഇന്ത്യയുടെ പ്രതേ്യക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹങ്ങള്‍ ഏറ്റു വാങ്ങി. നാവിക സേന ഔദേ്യാഗിക ബഹുമതി നല്‍കി.

സ്‌ഫോടനത്തില്‍ തകര്‍ന്ന സിന്ധു രക്ഷകില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മൃത ദേഹങ്ങള്‍ നാവിക സേന കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തികരിഞ്ഞതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചത് ലിജുവും വിഷ്ണുവുമാണെന്ന് സ്ഥിരീകരിച്ചത്.

അതേ സമയം സ്‌ഫോടനത്തില്‍ കാണാതായ മലയാളികളായ തലശ്ശേരി സ്വദേശി ഇ വികാസ്, പൂജപ്പുര സ്വദേശി വെങ്കിട്ട രാമന്‍ എന്നിവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top